Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mojtaba Khamanei

യു​എ​സ് താ​വ​ള​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ട​ണം, അ​ല്ലെ​ങ്കി​ൽ ആ​ക്ര​മ​ണം തു​ട​രും'; മു​ന്ന​റി​യി​പ്പു​മാ​യി മു​ജ്ത​ബ ഖ​മ​ന​യ്

ടെ​ഹ്‌​റാ​ൻ: ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷം ആ​ദ്യ​മാ​യി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത മു​ജ്ത​ബ ഖ​മ​ന​യ്. മേ​ഖ​ല​യി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക താ​വ​ള​ങ്ങ​ൾ ഉ​ട​ന​ടി അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം അ​വ​യ്ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​രു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചു. പ​ശ്ചി​മേ​ഷ്യ​യി​ലെ യു​എ​സ് സൈ​നി​ക താ​വ​ള​ങ്ങ​ളെ​യാ​ണ് ഇ​റാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഈ ​താ​വ​ള​ങ്ങ​ൾ പൂ​ട്ടാ​ൻ ത​യ്യാ​റാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​രു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ നി​യ​ന്ത്ര​ണം ഇ​റാ​ൻ തു​ട​രും. ലോ​ക​ത്തെ എ​ണ്ണ​വ്യാ​പാ​ര​ത്തി​ന്‍റെ സു​പ്ര​ധാ​ന പാ​ത​യാ​യ ഇ​വി​ടെ ഇ​റാ​ൻ ന​ട​ത്തു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്കി​ല്ല. ര​ക്ത​സാ​ക്ഷി​ക​ളു​ടെ ര​ക്ത​ത്തി​ന് പ​ക​രം ചോ​ദി​ക്കും. നി​ല​വി​ലെ യു​ദ്ധ​ത്തി​ൽ ധീ​ര​മാ​യി പോ​രാ​ടു​ന്ന ഇ​റാ​ൻ സൈ​ന്യ​ത്തി​നും അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു.

അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​മാ​യി സൗ​ഹൃ​ദ​മാ​ണ് ഇ​റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​വ​ർ​ക്കെ​തി​രെ​യ​ല്ല, മ​റി​ച്ച് അ​മേ​രി​ക്ക​ൻ അ​ധി​നി​വേ​ശ​ത്തി​നെ​തി​രെ​യാ​ണ് ത​ങ്ങ​ളു​ടെ പോ​രാ​ട്ട​മെ​ന്നും മു​ജ്ത​ബ വി​ശ​ദീ​ക​രി​ച്ചു. യു​ദ്ധ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ​യും നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച​വ​ർ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യ​വും അ​നു​വ​ദി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു. ഇ​റാ​ന്‍റെ മു​ൻ പ​ര​മോ​ന്ന​ത നേ​താ​വ് അ​ലി ഖ​മ​ന​യ്‌​യു​ടെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് മ​ക​ൻ മു​ജ്ത​ബ ഖ​മ‌​ന​യ് അ​ധി​കാ​ര​മേ​റ്റ​ത്.

Latest News

Corehub Up